എന്റെ അഛന്‍ എനിക്കു വിലമതിക്കാനാവാത്ത രണ്ടു സമ്മാനങള്‍ തന്നു - വംശത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഊറിക്കൂടിയ, പ്രവര്‍ത്തന ശേഷിയുള്ള, ചിന്തിക്കാന്‍ കഴിവുള്ള ബുദ്ധിയും, ശരിയായ വിദ്യാഭ്യാസവും. ഈ രണ്ടു കാലുകളില്‍ ഞാന്‍ നിവര്‍ന്നു നിന്നു സഞ്ചരിക്കുന്നു.
അച്ചന്‍ തരാന്‍ മടിച്ച ക്ഷമയും, സഹനശക്തിയും എന്റെ പ്രയത്നങള്‍ക്കൊരിക്കലും നേടിയെടുക്കാനാവാത്ത ഗുണങള്‍ - മഹാനഷ്ടങള്‍. അതിലുപരി, അമ്മ എനിക്കു സമ്മാനിച്ച തമോ ഗുണങളില്‍ ക്രോധം, അദൃശ്യങ്ങളായ ദംഷ്ട്രകളായി എന്നില്‍ പരിണമിച്ചു, സ്വാര്‍ത്ഥ്തയും, ആര്‍ത്തിയും വിരകളെപോലെ എന്റെ ഉള്ളിലെപ്പോഴും പാര്‍ക്കുന്നു.
അവര്‍ സമ്മാനിച്ച എല്ലാ ഗുണങള്‍ക്കും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു; മനസ്സുകൊണ്ട് നമിക്കുന്നു.
ഇനി എന്റെയും ഭാര്യയുടെയും സംഭാവനകള്‍ മക്കള്‍ പറയട്ടെ.

