Tuesday, 28 June 2011

വൃക്ഷം

വളരുന്ന വൃക്ഷത്തിന്റെ ഗുണം,
താഴെയുള്ള മണ്ണിന്റെ ഗുണം,
മുകളില്‍ നിന്നുള്ള സൂര്യപ്രകാശം,
ഒരു വൃക്ഷത്തെ സംബന്ധിച്ചിടത്തോളം ഇവ പ്രധാനം.


ഇതില്‍ വൃക്ഷത്തിന്റെ ഗുണമൊ,
മണ്ണിന്റെ ഗുണമൊ മാറുന്നില്ല!
മാറാവുന്നത് സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക്
ചാഞു വളരുക എന്നതാണ് -
അതാണ് പ്രകൃതി നിയമം.

Saturday, 25 June 2011

ഇവരെന്റെ പ്രിയ മിത്രങ്ങൾ!

ഇവനെന്റെ പ്രിയ മിത്രം സുബ്ബു

1998 സെപ്റ്റെംബെര്‍ മാസം 23, സ്ഥലം ദോഹ, ഖത്തര്‍ - അന്ന് അവിടെ വെച്ചായിരുന്നു ഞാനവനെ ആദ്യമായി കണ്ടത്! ജോലി കിട്ടിയ സ്ഥാപനത്തില്‍ ആദ്യത്തെ ദിവസം തന്നെ, സ്വന്തം കാബിനില്‍ തെല്ലു പത്രാസോടെ വിരിഞിരിക്കുന്ന സുബോധ് എന്ന യുവാവ്! പരിചയപ്പെട്ടു. കേരളത്തിലെ വടക്കന്‍ ജില്ലയായ കണ്ണൂരിലാണു സ്വദേശം. ഉയരം കുറഞു അല്പം തടിച്ച ശരീരപ്രക്രിതി. ഒരേ ഫീൽഡ്. പ്രായം എന്നെക്കാള്‍ ഒരു വയസ്സുമാത്രം കൂടും. ഒരു മിതഭാഷിയാണെന്നു തോന്നിയെങ്കിലും സംസാരിച്ചു തുടങിയപ്പോള്‍ ആത്മാർത്ഥതയുള്ളയാളാണെന്നു മനസ്സിലായി.


Naresh Shetty - a guardian
(നരേഷ് ഷെട്ടി എന്ന ഗാർഡിയൻ)


നരേഷ് ഷെട്ടി എന്ന ഗാർഡിയൻ

1998ഇൽ തന്നെയാണ് ആദ്യമായി നരേഷ്ഭായിയെയും കണ്ടുമുട്ടുന്നത്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ ഷേക്കിന്റെയും, നാസ്സർ എന്ന ഡെപ്യൂട്ടി സി.ഇ.ഒ യുടെയും സെക്രട്ടറിയാണ്. വളരെ ഉയർന്ന പദവി അതിസമർത്ഥമായി നിർവഹിക്കുന്ന ഒരു സന്മനസ്കനായ ഒരു വ്യക്തി.

ഐ.ടി. പ്രശ്നങ്ങൾ തീർക്കുന്നതിനായി ഷേക്കിന്റെ ഗ്രൂപ്പ് കമ്പനികളിലൊന്നിൽ ജോലിചെയ്യുന്ന എന്നെ ആരോ പറഞ്ഞറിഞ്ഞു വിളിപ്പിച്ചതാണ്. പിന്നീട് ആ ബന്ദം വളരെ സുദൃഢമായി തീർന്നു. അദ്ദേഹം എന്നെ പല വിഷമ ഘട്ടങ്ങളിലും, എന്റെ ഉറ്റവർ പോലും കൈവിട്ടപ്പോഴും, ഒരു സഹോദരനെപോലെ സഹായിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുമാണ്. ഈ ഘട്ടങ്ങളിൽ എന്റെ സുഹൃത്തുക്കളോ, സഹോദരരോ ഒന്നും തന്നെ എനിക്കു തുണയായില്ല. അതുകൊണ്ടുതന്നെ ഞാനേറ്റവും ബഹുമാനിച്ചാദരിക്കുന്ന ഒരു വ്യക്തിയുമാണ് നരേഷ്ഭായ്.




തുടരും...

Friday, 24 June 2011

Friday Holy Day


 Yes! Friday is holy day for us - myself and my two room mates- Mr. Shyju and Mr. Prasad. Here in Dubai (UAE), Fridays are weekly holidays for public and so we used to visit Bur Dubai temple for darshan. Early morning we get up, get fresh within an hour and take the bus C19 to Bur Dubai.

This temple is said to be the first Hindu temple in the Middle East. As Dubai is the most emerging and promising place in the Middle East and most of the locals are well educated from western countries, even though the majority of people follow Islam religion, it has got a more open attitude to all other cultures and religions from various part of the globe. So the rulers approved the request of expatriates (especially Sindhi community) from India to setup a temple in a common place to worship. Sindhi community are respected for their contributions as traders in the formation of modern Dubai. 

No doubt, it was a bold movement from the part of rulers, a rare virtue attributed to one and only Dubai! The Hindu religion or culture is based on idolatry which is against Islam religion. Still they approved it in their Emirates! After that, several nations in the Arabian Gulf have given consent for Hindus to set up temples and worship within their domain.


The temple complex is very old one and consists of Ganesh, Shiva-Parvathy, Shirdhi Sai Baba, Gurudwar and Sree Nath Haveli. Both the sides of the narrow ‘gallis’ or pathways leading to the sanctum sanctorum are occupied by vendors of flowers, milk and other sweets. Pilgrims buy these products and take them to the temple to offer to the deities.  

 Despite well educated, civilized and employed professionals, once we set out for the day together as school kids, the smoky morning air gets reverberated with giggles and shrieks! It is our favourite habit to tease the passersby secretly. We discuss almost everything under the sky sarcastically. In our eyes, we three were the only perfect people in this world. 

Time pass in the bus is to find our seats in the last row side-by-side and swaying both the sides,  we scream mimicking the bus careened around a hairpin turn, and clung on desperately. Shyju is the initiator of this drama and an expert in squeezing others against the body of the bus.

Prasad is an expert in misguiding passengers whenever they seek the way to church, post office or whatever place.

We get down in Saediya Intersection stop and from there walk 10 minutes to the temple on the banks of Abra creek.

Here, in Shiva temple, you can perform Abhisheka (pouring of milk) yourself on the Shiva-Linga which is rarely allowed in traditional Kerala temples. Diluted milk and steel cups are kept in several plastic buckets in the temple for devotees to pick themselves. However, only diluted milk is allowed to pour and any fresh milk brought by the devotees should be decanted into the plastic buckets in order to dilute with adequate water.

As any other traditional temple in India, edible Prasad is distributed in a courner of the temple. Tilak or Sindhoor to mark the forehead are also available.

Once we complete darshan,  we will walk to the same bus stop ‘Saediya Intersection’ to take a bus to Karama where we will have our breakfast from a favourite South Indian restaurant called “Bheemas”. From the menu we prefer any of Kal Dosa, Masala Dosa, Ghee Roast or Poori etc. with a cup of Lipton tea.

to be continued...

Sunday, 12 June 2011

Monsoon - The seasonal wonder!


I'm wondering!!!...


See the cycle of the nature!! The monsoon rain is the most amazing and beautiful seen in this world, I presume! In addition to that, its a boon too for the whole world!

Monsoon visits my home town by 1st June and every year, we eagerly wait for this seasonal guest to embrace us with its cozy raindrops...! entertain us with mighty thunderbolts and lightning...! delight us with whistling winds...!

As usual, this year also Monsoon visited and blessed our small & sweat home "Sreepadam" on time. Inside this tiny nest, my son Sreehari and daughter Shreya along with their mom Sabitha, grandpa M.B.S. Nair and Granny Sharada sleep tight tucked in cozy blanket.

Far away, the paddy field behind their great granny's mansion-house is filled with floodwater from the nearby overflowing river. To add to the beauty, farmers paddle their rowboats with a monsoon-raga in their lips...

Saturday, 11 June 2011

വല്ല്യമ്മ


സ്നേഹത്തിന്റെ പര്യായമായിരുന്നു വല്ല്യമ്മ...
ക്ഷമയുടെ പര്യായമായിരുന്നു വല്ല്യമ്മ...
സാന്ത്വനത്തിന്റെ പര്യായമായിരുന്നു വല്ല്യമ്മ...
തൃക്കൂർ എന്ന ഗ്രമത്തില്‍, ചിങപുരത്ത് തറവാട്ടില്‍ നിലവിളക്കായിരുന്നു വല്ല്യമ്മ...

ഏന്റെ അഛന്റെ ചേച്ചിയായതിനാല്‍, അമ്മായി എന്നാണു വിളിക്കേണ്ടതെങ്കിലും, ഞാന്‍ സ്നേഹത്തൊടെ വല്ല്യമ്മ എന്നു വിളിച്ചു. സ്ത്രീ അഥവാ സ്നേഹം എന്നു വെച്ചാല്‍ വല്ല്യമ്മയാണെന്നു ഞാന്‍ വിശ്വസിച്ചു. എപ്പൊഴും ശാന്തമായ മുഖഭാവം... ശാന്തമായ പെരുമാറ്റം... ശാസന പൊലും ശാന്തം.

വല്ല്യഛൻ വളരെ മുന്‍പെ മരിച്ചു. കാണുന്നതുമുതല്‍ വെളുത്ത മുണ്ടും വേഷ്ടിയുമാണു വേഷം. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കുളിച്ചു  നാമം ജപിക്കാന്‍ തുടങും. അതു തീര്‍ന്നതിനു ശേഷമെ ജലപാനമുള്ളൂ. ഇത്രയൊക്കെയാണെങ്കിലും പത്തെഴുപതു വര്‍ഷത്തിനുമുന്‍പ് ഹിന്ദി വിദ്ധ്വാന്‍ വരെ ജയിച്ചു അതും സ്ത്രീകള്‍ പള്ളികൂടത്തില്‍ വരെ  പോകാത്ത കാലത്ത്.

രാവിലത്തെ ജൊലികളൊക്കെ തീര്‍ത്തതിനു ശേഷം പത്രവും, മാസികകളും വായിക്കാനിരിക്കും. മാത്രുഭൂമി പത്രവും മാത്രുഭൂമി ആഴ്ച്ചപതിപ്പുമാണു പ്രധാനമായും വായിക്കുന്നത്. ഉച്ചക്കു ഊണു കഴിഞാല്‍ ഒരു ചെറു മയക്കം.  ചായക്കുശേഷം വീണ്ടും അത്താഴം തയ്യാറാക്കല്‍. അതിനിടയില്‍ ആകാശവാണിയില്‍ നിന്നും, ശ്രീലങ്ക പ്രക്ഷേപണ നിലയത്തില്‍ നിന്നും ഒഴുകി വരുന്ന ചലചിത്രഗാനങള്‍ എന്നിവ കേള്‍ക്കാനും സമയം കണ്ടെത്തും.

ചെവി തീരെ കേള്‍ക്കില്ല വല്ല്യമ്മക്ക്. പ്രസവത്തില്‍ കേള്‍വി നഷ്ടപ്പെട്ടതാണത്രെ! അതുകൊണ്ട്, ചെവി റേഡിയോയില്‍ ചേര്‍ത്തുവെച്ചാണു ഗാനങള്‍ ശ്രവിച്ചിരുന്നത്.  ടി.വി. പരിപാടികളും ആസ്വദിച്ചിരുന്നു. ഒരു ഹിയറിങ് എയിഡ് ഉണ്ടെങ്കിലും ഉപയോഗിക്കാറില്ല.

തൊട്ടടുത്തുള്ള വീട് മഠം എന്ന പേരിലാണറിയപ്പെടുന്നത്. ബന്ദുക്കള്‍ തന്നെയാണവിടെയും താമസം. കൊച്ചു കുട്ടിയായിരുന്നപ്പോള്‍, ഞാന്‍, രാവിലെ മഠത്തിന്റെ മുറ്റത്തെ പവിഴമല്ലിയില്‍ നിന്നും കൊഴിഞു വീഴുന്ന പൂക്കള്‍ പെറുക്കികൊണ്ടുവന്ന്  പൂജക്കു മാല കോര്‍ത്തുകൊടുക്കുമായിരുന്നു വല്ല്യമ്മക്ക്.

മക്കളൊക്കെ നല്ല വിദ്യാഭ്യാസം നേടി ദൂരെയുള്ള പട്ടണങളില്‍ ജോലിനോക്കിപ്പോയി. വല്ല്യമ്മയും ഒരു മകനും മാത്രമായി ആ വലിയ വീട്ടില്‍.

സന്ധ്യക്കു സര്‍പ്പക്കാവില്‍ വിളക്കുവെക്കാന്‍ കൂട്ടിനുപോവുക, രാവിലെ മുറ്റത്തെ ചന്ദ്രക്കാരന്മാവിന്റെ മാങപെറുക്കികൊടുക്കുക, അംബലത്തില്‍ പൊവുംബോള്‍ കൂട്ടിനുപൊവുക, അക്കരെയുള്ള അണ്ണാച്ചിയുടെ കടയില്‍ പലചരക്കുസാധനങള്‍ വാങാന്‍ പോവുക, പടിഞാറെനടയിലുള്ള റേഷന്‍കടയില്‍ മണ്ണെണ്ണയും, പഞ്ചസാരയും വാങാന്‍ പോവുക മുതലായ കലാപരിപാടികള്‍ എന്റെ മാത്രം അവകാശങളായിരുന്നു. ഓര്‍ക്കാന്‍ രസമുള്ള, തലമുടിയിലൂടെ സ്നേഹത്തിന്റെ വിരലോടുന്ന ഓര്‍മ്മകള്‍.

പടിഞാപ്പുറത്തെ വരാന്തയില്‍, വല്ല്യമ്മയുടെ മടിയില്‍ തലവെച്ചു കിടക്കാന്‍ എന്തു സുഖമായിരുന്നെന്നോ? എപ്പോഴും ശാന്തമായി ഉപദേശിക്കും നല്ലകുട്ടിയായിരിക്കണം. പക്ഷെ ഒരിക്കലും കുറ്റപ്പെടുത്തി ഒരു വാക്കുപോലും പറയാറില്ല.

ഇടക്കു വല്ല്യമ്മ പറയും "വയസ്സാംകാലത്തു ഞാനും കാര്‍ന്നോന്മാര്‍ പണിയിച്ച ബ്രമ്മാണ്ഡം പോലെയുള്ള ഈ വീടും - ഒരു വശത്തുനിന്നു വിളിച്ചാല്‍ മറ്റെ വശത്തു കേള്‍ക്കുക കൂടിയില്ല!"

അങിനെയിരിക്കെ ഒരിക്കല്‍  വല്ല്യമ്മ എന്നോടു പറഞു - "ഇന്നു രാവിലെ ഒരു പല്ലു കൊഴിഞുപോയി! പ്രായമായില്ലെ! ഒരു ദിവസം ഈ ഭൂമുഖത്തുനിന്നുതന്നെ പോവും." അറിയാതെ ഈറനണിഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു.

ഇന്നിതെഴുമ്പോൾ വല്ല്യമ്മയില്ല. വര്‍ഷങള്‍ക്കുമുന്‍പ് 2004ല്‍ , അന്നു ഞാന്‍ ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു, പഴയ പത്രത്തിന്റെ ചരമകോളത്തില്‍ ഒരു വാര്‍ത്തകണ്ടു - ചിങപുരത്തു ലക്ഷ്മികുട്ടിയമ്മ നിര്യാതയായി. വല്ല്യമ്മ ഒരു വലിയ ഉരുളയായെന്റെ ചങ്കില്‍ തടഞുനിന്നു; നീരായി കണ്ണുകളെ ഈറനണിയിച്ചു; ഉയര്‍ത്താനാവത്ത ഭാരമായി നെഞ്ചില്‍ നിറഞു നിന്നു. സത്യം! വല്ല്യമ്മ മരിച്ചുകഴിഞു! മൂന്നു ദിവസം കഴിഞിരിക്കുന്നു! ഞാന്‍ അറിഞില്ല! പടിഞാപ്പുറത്തും, കിഴക്കോറത്തും, വടുക്കോറത്തും, തെക്കോറത്തും കൂടെ വാലായി നടന്ന ഈ ഞാന്‍ അറിഞതേയില്ല!

മണ്‍സൂണ്‍ - ഏഴുത്തുക്കാരനെകുറിച്ചൊരു വാക്ക്....


ഏഴുത്തുക്കാരനെകുറിച്ചൊരു വാക്ക്....

... മണ്‍സൂണ്‍ മേഘങ്ങളിൽ നിന്നും ഒരു പെരുമഴയായി പെയ്തിറങി വിണ്ണിനെ പ്രണയത്തിന്‍ പേമാരിയില്‍ കുതിര്‍ക്കുവാന്‍ വെമ്പുന്ന....


The author describes himself as....
...eager to lash the land and drench it with the torrential rain of love from the kohl-black, dense-deep clouds of monsoon...

My 8 yr old Son, Sreehari, wrote a story ..... The Hunter and the Humming Bird


The Hunter and the Humming Bird



Once upon a time, there lived a clever humming bird in a forest. one day a hunter caught the humming bird. Suddenly an idea came to the bird's mind. He said to the hunter "There is a diamond in my stomach. If you release me, I'll give it to you."

The foolish hunter released the Humming bird. The bird flew away.

Moral of the story: Wisdom will save you from wicked men.