Sunday, 8 April 2012
സ്നേഹം
സത്യത്തിൽ എല്ലാമെല്ലാമാണ് സ്നേഹം.
സ്നേഹത്തിൽ എല്ലാമടങ്ങിയിരിക്കുന്നു.
എല്ലാതിലും സ്നേഹവും.
സ്നേഹത്തിൽ വഴക്കും വാശിയും അടങ്ങിയിരിക്കുന്നു.
വഴക്കിലും വാശിയിലും സ്നേഹവും അടങ്ങിയിരിക്കുന്നു.
സ്നേഹത്തിൽ നിന്നും ഇവയെല്ലാം ഉദ്ഭവിക്കുന്നു.
സ്നേഹത്തിൽ സ്വാർത്ഥതയും വൈരാഗ്യവും അടങ്ങിയിരിക്കുന്നു.
സ്വാർത്ഥതയിലും വൈരാഗ്യത്തിലും സ്നേഹവും അടങ്ങിയിരിക്കുന്നു.
സ്നേഹത്തിൽ നിന്നും ഇവയെല്ലാം ഉദ്ഭവിക്കുന്നു.
സ്നേഹത്തിൽ ....................
...............................
...............................
(infinite)
PS: This matter was posted earlier in my G+
PS: This matter was posted earlier in my G+
Wednesday, 7 March 2012
അദൃശ്യമായ പുഴ
ഒരുപാടു പുഴകളുടെ ആകെതുകയായിരുന്നു അവൾ - സ്നേഹത്തിന്റെ, പ്രണയത്തിന്റെ, ലാളനകളുടെ, സംരക്ഷണത്തിന്റെ, സന്തോഷത്തിന്റെ അങ്ങിനെ അങ്ങിനെ ഒരുപാടു പുഴകൾ...
ആ പുഴകൾക്കിടയിലൂടെ അവയോടു തൊട്ടുരുമ്മി അദൃശ്യമായ മറ്റൊരു പുഴകൂടി ഒഴുകിയിരുന്നു. വീതി തീരെ കുറഞ്ഞ്, ആഴം വളരെ കൂടിയ സ്വാർത്ഥതയുടെ പുഴ. ആ പുഴയായിരുന്നു മറ്റെല്ലാ പുഴകളെയും, ആ കുടുംബത്തെതന്നെയും ഒരുമിപ്പിച്ചു നിർത്തിയിരുന്നത്.
ആ പുഴകളിൽ കുളിച്ചുമദിക്കുകയായിരുന്നു ആ കുടുംബം - അച്ഛനും മക്കളും. ആ കുടുംബത്തിന്റെ അന്നവും, ദാഹജലവും, ശുചിത്വവും, ആനന്ദവുമെല്ലാം ആ പുഴകളുമായി ബന്ദപ്പെട്ടായിരുന്നു.
അവൾപോലുമറിയാതെ, കാലാകാലങ്ങളിൽ, പ്രകൃതി മഴയായ് പെയ്തിറങ്ങി ആ പുഴകളെ ജലസ_മൃദ്ധമാക്കികൊണ്ടേയിരുന്നു. അതൊന്നുമറിയാതെ ആ പുഴകൾ ഒഴുകികൊണ്ടേയിരുന്നു... മറ്റുള്ളവർക്കായി.
കാർമുകിൽ
ഞാനും ഭൂമിയും പ്രണയത്തിലായിരുന്നു. പ്രണയത്തിൽ ഞാനെന്നെ തിരിച്ചറിഞ്ഞു. ഞാനറിഞ്ഞു ഞാനൊരു കാർമുകിലാണെന്ന്. കൃഷ്ണ്-വർണ്ണമുള്ള ഒരു കാർമുകിലാണെന്ന്.
പ്രണയ പാരമ്യതയിൽ ഭൂമിയെന്നോടു കെഞ്ചി - മുകിലേ പെയ്തിറങ്ങൂ നീയെൻ ഉൾകാമ്പിലേക്ക്. നിന്റെ നനുത്ത തണുത്ത നിറമില്ലാത്ത പ്രണയമെൻ ആത്മദാഹത്തെ ശമിപ്പിക്കട്ടെ.
അണപൊട്ടിയൊഴുകിയെൻ പ്രണയം ഭൂമിയെ പുൽകുവാൻ മഴതുള്ളിയായ്, ഇടിയായ്, മിന്നലായ്, പേമാരിയായ്.
ആഴത്തിലാഴ്ന്നിറങ്ങിഞ്ഞാൻ അലിഞ്ഞു ചേർന്നു വീണ്ടുമുയർത്തെഴുന്നേറ്റൊരു കാർമുകിലാകുവാൻ...
Subscribe to:
Comments (Atom)



