Wednesday, 7 March 2012

കാർമുകിൽ



ഞാനും ഭൂമിയും പ്രണയത്തിലായിരുന്നു. പ്രണയത്തിൽ ഞാനെന്നെ തിരിച്ചറിഞ്ഞു. ഞാനറിഞ്ഞു ഞാനൊരു കാർമുകിലാണെന്ന്. കൃഷ്ണ്-വർണ്ണമുള്ള  ഒരു കാർമുകിലാണെന്ന്. 

പ്രണയ പാരമ്യതയിൽ ഭൂമിയെന്നോടു കെഞ്ചി - മുകിലേ പെയ്തിറങ്ങൂ നീയെൻ ഉൾകാമ്പിലേക്ക്. നിന്റെ നനുത്ത തണുത്ത നിറമില്ലാത്ത പ്രണയമെൻ ആത്മദാഹത്തെ ശമിപ്പിക്കട്ടെ.

അണപൊട്ടിയൊഴുകിയെൻ പ്രണയം ഭൂമിയെ പുൽകുവാൻ മഴതുള്ളിയായ്, ഇടിയായ്, മിന്നലായ്, പേമാരിയായ്. 

ആഴത്തിലാഴ്ന്നിറങ്ങിഞ്ഞാൻ അലിഞ്ഞു ചേർന്നു വീണ്ടുമുയർത്തെഴുന്നേറ്റൊരു കാർമുകിലാകുവാൻ...

No comments:

Post a Comment