Tuesday, 26 July 2011

Elipathayam (The rodent box / The rat trap)

Elipathayam (The rodent box / The rat trap)

If somebody asks me ”What sort of life would you like to live?”, I would reply - the life of the character of Mr. Unni in the movie Elipathayam”.

The movie was released in 1981, directed by Mr. Adoor Gopala Krishnan - a genius, noted art movie director and script writer. The movie depicts the character of a lazy and inactive member of the feudal landlords. Despite declining financial position and social status, the character continues to cling to tradition and waste a life without doing any job.

Yes! I mean it! I want to live the life of Unni! But destiny has something else in its store for me. It seems god knows my ambition. That’s why he didn’t provide me with ancestral property or wealth handed down through generations.

I’ve to struggle to make ends meet... still there is many a slip between the cup and the lip... and that infuriates me... but it doesn’t make any difference.

Saturday, 16 July 2011

അറിവ് ദത്തെടുത്തുകൊള്ളൂ കടമെടുക്കരുത്.

എല്ലാ മതങളും മനുഷ്യനെ സനേഹിക്കുവാനും, ചിട്ടയോടെ, ശുചിത്വത്തോടെ, നല്ലവഴിയില്‍ ജീവിക്കുവാനും പഠിപ്പിക്കുന്നു. 

കോടികണക്കിനു വര്‍ഷങള്‍ക്കുമുന്‍പ് ഭൂമിയില്‍ ജീവന്റെ ഉല്‍പ്പത്തിയുണ്ടാവുകയും പരിണാമത്തിലൂടെ മനുഷ്യ വർഗ്ഗമുണ്ടാവുകയും ചെയ്തുവെന്നു ശാസ്ത്രം പഠിപ്പിക്കുന്നു. എന്നിട്ടും, വര്‍ഷങള്‍ക്കുമുന്‍പു, ഒരു സഹപ്രവര്‍ത്തകയുടെ  പ്രഖ്യാപനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞു.

ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെടാന്‍ മാത്രം പ്രായമുള്ള അവരുടെ മതം അതു മാത്രമാണത്രെ ശരിയായ മതം! അതില്‍ പറഞിരിക്കുന്ന ദൈവം മാത്രമാണത്രെ ശരിയായ ദൈവം!

പറഞുവന്നപ്പോള്‍, ആ മതം ജനിക്കുന്നതിനു മുന്‍പ് ജനിച്ച മനുഷ്യരും, മതങളും, സംസ്കാരങളും, ഇന്ന് അതിന്റെ പരിധിയില്‍ പെടാത്തവയുമെല്ലാം വ്യര്‍ത്ഥം! അപഥസഞ്ചാരികള്‍!

ഇന്നു സകൂളില്‍ പഠിപ്പിക്കുന്ന ശാസ്ത്രങളെല്ലാം വങ്ക വിഢ്ഢിത്തങളാണോ?! മഹാന്മാരായ ഐന്‍സ്റ്റിനും, ന്യൂട്ടണും, ഗാന്ധിയും, സി. വി. രാമനും, ലൂയീസ് പാസ്റ്ററും, ഗലീലിയൊയും, സിഗ്മണ്ട് ഫ്രോയ്ഡും, ടൊള്‍സ്റ്റോയിയുമെല്ലാം വിഡ്ഡികളായിരുന്നോ?! അസ്ഥിത്വവും വിശ്വാസങളും തെറ്റായിരുന്നെങ്കില്‍, ശാസ്ത്രത്തിനും, സാഹിത്യത്തിനും, രാഷ്ട്രീയത്തിനും, വൈദ്യശാസ്ത്രത്തിനുമായി സമര്‍പ്പിച്ച അവരുടെ സംഭാവനകളും തെറ്റായിരുന്നോ?! കഷ്ട്ം! ആ യുവതിക്കു മറ്റെല്ലാ മതങളും അന്ധവിശ്വാസങളായിരുന്നു! അവരതിനു കുറെ ന്യായങളും നിരത്തി. എല്ലാം ആരോ പറഞുപഠിപ്പിച്ചതുപോലെ ഉരുവിടുകയാണെന്നുതോന്നി.

എല്ലാ മതങളും മനുഷ്യനെ സനേഹിക്കുവാനും, ചിട്ടയോടെ, ശുചിത്വത്തോടെ, നല്ലവഴിയില്‍ ജീവിക്കുവാനും പഠിപ്പിക്കുന്നു. നിങളേക്കാള്‍ ബുദ്ധിമാന്മാരും, ജ്ഞാനികളും, ദൈവീകചൈതന്യംപേറുന്നവരുമായ അനവധി മനുഷ്യര്‍ ഈ കാലഘട്ടത്തിനിടെ ഇവിടെ ജീവിച്ചു മരിച്ചുപോയി. അവരാരുംതന്നെ സ്വന്തം മതംമാത്രമാണു ശരിയായതെന്നുപറയാന്‍മാത്രം വിഡ്ഡികളായിരുന്നില്ല. ഇനിയൊരു താരതമ്യപഠനം നടത്തി നിശ്ചയിക്കാന്മാത്രം  അറിവും, ബുദ്ധിശക്തിയും, കഴിവും ദൈവം നിങള്‍ക്കു തന്നിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ മറ്റൊരു മതംകൂടി ജന്മമെടുക്കുമായിരുന്നു!

ബുദ്ധിയും വിവേകവും സ്വര്‍ണ്ണം പോലെ പണയം വെക്കാനുള്ളതല്ല. ചിന്തിക്കൂ മനുഷ്യാ ചിന്തിക്കൂ! ദൈവം ഒന്നേയുള്ളൂ. മതങള്‍ മനുഷ്യ സ്രിഷ്ടികളും അനവധിയുമാണ്. ആദിവാസികളുടെ മതം മുതല്‍ നവീനസംസ്കാരങള്‍ വരെ എല്ലാം ഒരേ ബിന്ദുവില്‍ ചെന്നവസാനിക്കുന്നു. ഒന്നും പൂര്‍ണ്ണമായും തെറ്റല്ല; ശരിയുമല്ല! അറിവ് ദത്തെടുത്തുകൊള്ളൂ; കടമെടുക്കരുത്. കടമെടുക്കുന്നത് നാശത്തിലവസാനിക്കും.

Thursday, 14 July 2011

നിളയുടെ നീര്‍ച്ചാലുകള്‍

സരസമായും രസികനായും സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കണ്ഠത്തിലാഴ്ന്നിറങിയ കഠാരികളും, കണക്കുപുസ്തകതാളുകള്‍ തിരയുന്ന പൊക്കിള്‍കൊടിയും ചേര്‍ന്ന് സംസാരശേഷിയും ശബ്ദവും വരെ കവര്‍ന്നെടുത്തു.

തിരിച്ചറിഞപ്പോഴേക്കും കാലചക്രം സമയരേഖയിലൂടെ അതിദൂരം പിന്നിട്ടിരുന്നു. നേത്രങളിലൊന്ന് നിളയുടെ നീര്‍ച്ചാലുകളും മറ്റൊന്ന് ഒരു അഗ്നിഗോളവുമായി തീര്‍ന്നിരുന്നു!

ആകാശത്തിലെ ഗ്രഹങള്‍ ആര്‍ത്തുചിരിച്ച് കളങളും കള്ളികളും മാറികൊണ്ടിരുന്നു. ഭൂമിയിലെ നിഴലിന് വീണ്ടെടുക്കാന്‍ കഴിഞത് വിരസമായ സംസാരശേഷിമാത്രം! നഷ്ടപ്പെടലുകള്‍  എന്നന്നേക്കുമുള്ളതാണ്; വീണ്ടെടുക്കലുകള്‍ അപൂര്‍ണവും...

Friday, 1 July 2011

ഭാര്യ

ഭാര്യ

നാട്ടിലെ പൂജാമുറിയില്‍
ഭഗവാനും ഭഗവതിക്കും മുന്നില്‍
നിറഞുകത്തുന്ന നിലവിളക്ക്!
ആ ചെറു നെയ്-വിളക്കിന്റെ പ്രകാശം
സമുദ്രങള്‍ താണ്ടി
മരുഭൂമിയിലെവരെ അന്ധകാരത്തെ അകറ്റുന്നു.