സരസമായും രസികനായും സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കണ്ഠത്തിലാഴ്ന്നിറങിയ കഠാരികളും, കണക്കുപുസ്തകതാളുകള്‍ തിരയുന്ന പൊക്കിള്‍കൊടിയും ചേര്‍ന്ന് സംസാരശേഷിയും ശബ്ദവും വരെ കവര്‍ന്നെടുത്തു.
തിരിച്ചറിഞപ്പോഴേക്കും കാലചക്രം സമയരേഖയിലൂടെ അതിദൂരം പിന്നിട്ടിരുന്നു. നേത്രങളിലൊന്ന് നിളയുടെ നീര്‍ച്ചാലുകളും മറ്റൊന്ന് ഒരു അഗ്നിഗോളവുമായി തീര്‍ന്നിരുന്നു!
ആകാശത്തിലെ ഗ്രഹങള്‍ ആര്‍ത്തുചിരിച്ച് കളങളും കള്ളികളും മാറികൊണ്ടിരുന്നു. ഭൂമിയിലെ നിഴലിന് വീണ്ടെടുക്കാന്‍ കഴിഞത് വിരസമായ സംസാരശേഷിമാത്രം! നഷ്ടപ്പെടലുകള്‍ എന്നന്നേക്കുമുള്ളതാണ്; വീണ്ടെടുക്കലുകള്‍ അപൂര്‍ണവും...


No comments:
Post a Comment